സി.കെ ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തള്ളി കാനം; ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്ന് വി.എന്‍ വാസവന്‍

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന ജില്ലാ കമ്മിറ്റിയുടെ വാദം പൂര്‍ണ്ണമായും തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജില്ലാ കമ്മറ്റിക്ക് ഇത്തരത്തിലൊരു ഒരു പരാതിയുള്ളതായി അറിയില്ല. പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റണെന്നും പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി.

പരസ്യത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കിയെന്ന സിപിഐയുടെ ആരോപണം തളളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തുവന്നു. ഇതേക്കുറിച്ച് ഒരു പരാതിയും തന്റെ മുമ്പിലെത്തിയിട്ടില്ല. പരസ്യവുമായി ബന്ധപ്പെട്ട് പിആര്‍ഡിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.

ഒരു കുറ്റവും ഇല്ലാതെ ഒരു വിവാദത്തിനും അവസരം നല്‍കാതെയുമാണ് പരിപാടി നടത്തിയതെന്നും സംഘാടകരിലൊരാളുകൂടിയായ മന്ത്രി വാസവന്‍ വ്യക്തമാക്കി. പരസ്യത്തില്‍ നിന്ന് സി കെ ആശ എംഎല്‍എയെ മാറ്റി നിര്‍ത്തിയെന്നായിരുന്നു സിപിഐയുടെ പരാതി.

പ്രചാരണം അവാസ്തവമാണെന്ന് സികെ ആശ എംഎല്‍എയും വ്യക്തമാക്കിയിരുന്നു. സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും തന്നെ ഉള്‍പ്പെടുത്തുകയും അഭിപ്രായം ആരായുകയും ചെയ്തിട്ടുണ്ടെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. എംഎല്‍എയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തി. പരസ്യത്തില്‍ നിന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നും വി ബി ബിനു പറഞ്ഞിരുന്നു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍