Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ഹര്‍ത്താലുകളും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് കണ്ണന്താനം; ‘ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കില്ല’

, 11:13 am

ഹര്‍ത്താലുകളും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കില്ല. എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹര്‍ത്താല്‍ നടത്തുമ്പോള്‍ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുന്നത് എങ്ങനെയാണെന്നും അദേഹം ചോദിച്ചു. കഴിഞ്ഞദിവസത്തെ ഹര്‍ത്താലിനിടയില്‍ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. എങ്ങനെ അവര്‍ക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിങ് നടത്താനും കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അടിസ്ഥാനകാര്യങ്ങളില്‍ ചിന്തവേണം. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം മന്ത്രി പറഞ്ഞു.

Advertisement