Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കടകംപള്ളിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

, 5:06 pm

കേന്ദ്രത്തില്‍ നിന്ന് കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ കേരളത്തിന്റെ ടൂറിസം മന്ത്രിയല്ല രാജ്യത്തിന്റെ ടൂറിസം മന്ത്രിയാണെന്ന് കണ്ണന്താനം പറഞ്ഞു. കണ്ണന്താനം കേന്ദ്രമന്ത്രി ആയതിന് ശേഷം കേരളത്തിന് ടൂറിസത്തില്‍ തിരിച്ചടികള്‍ മാത്രമാണ് കിട്ടിയിട്ടുള്ളതെന്ന കടകംപള്ളിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ തകര്‍ക്കുന്നു’; കേന്ദ്രമന്ത്രിക്കെതിരെ മന്ത്രി കടകംപള്ളി

‘നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളേ താന്‍ പ്രഖ്യാപിക്കാറുള്ളൂ. കടകംപള്ളിയുടെ പരാമര്‍ശങ്ങള്‍ എന്തുകൊണ്ടെന്ന് അറിയില്ല. 400 കോടിയുടെ പദ്ധതികള്‍ ഇതിനകം കേരളത്തിന് നല്‍കി. ഇതില്‍ എത്ര പദ്ധതി പൂര്‍ത്തിയാക്കിയെന്നു കടകംപള്ളി പറയണം.ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും പറയണം’ – കണ്ണന്താനം പറഞ്ഞു.

പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് കേരളത്തില്‍ നിന്ന് വരേണ്ടത്. ടൂറിസം മന്ത്രാലയത്തിന് 1320 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Advertisement