കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടുചാക്ക് ചെരുപ്പ് ; സിംകാര്‍ഡും ലഹരിവസ്തുക്കളും കൊണ്ടുവരാന്‍ ഉപയോഗിച്ചതെന്ന് സംശയം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അഞ്ച് അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടുചാക്ക് ചെരുപ്പ്. ജയിലിനുള്ളിലെക്ക് ലഹരിവസ്തുക്കളും സിംകാര്‍ഡും കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്രയും ചെരുപ്പുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ സംശയം. കണ്ടെടുത്ത ചെരുപ്പുകളില്‍ ഭുരിഭാഗത്തിന്റെയും ഉള്‍വശം പ്രത്യേക രീതിയില്‍ കീറിയിട്ടുണ്ട്. ചിലതിന്റെ സോളുകള്‍ മുഴുവനായും പറിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ ജയിലധികൃതര്‍ ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയാണ്.

ബുധനാഴ്ചയാണ് തടവുകാരെ ഇറക്കി ജയിലിനുള്ളിലെ കിണര്‍ വൃത്തിയാക്കിയത്. ഇതിനു മുമ്പും ജയിലിനുള്ളിലേക്ക് നിരോധിതസാധനങ്ങള്‍ കുറുക്കുവഴികളിലൂടെ കൊണ്ടുവരുന്നതായി ആരോപണം ഉണ്ടായിരുന്നു.

Read more

കോടതിയിലേക്ക് കുറ്റവാളികള്‍ കൊണ്ടുവരുന്ന അവസരങ്ങളിലാണ് ചെരുപ്പുകള്‍ കൊണ്ടുവരുന്നത്. ചെരുപ്പിനുള്ളിലെ സാധനങ്ങള്‍ എടുത്തുമാറ്റി കിണറ്റിലിടുകയാണ് ചെയ്തിരുന്നത്. വര്‍ഷങ്ങളായി ഇത് തുടരുന്നതിനാലാണ് ഇത്രയും ചെരുപ്പുകള്‍ ലഭിക്കാന്‍ കാരണമെന്നാണ് ജയിലധികൃതരുടെ നിഗമനം.