Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കുതിച്ച് ഉയരാന്‍ കണ്ണൂര്‍; ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ് പരിഗണനയിലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

, 4:45 pm

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പി.കെ.ശ്രീമതി എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നേരത്തെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ 17 വിമാന കമ്പനികള്‍ സമ്മതമറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.. എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നീ പതിനൊന്ന് രാജ്യാന്തര വിമാന കമ്പനികളും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ ആഭ്യന്തര വിമാന കമ്പനികളുമാണ് സര്‍വീസ് നടത്താന്‍ സമ്മതമറിയിച്ചതെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കി

Advertisement