കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം

കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ സംഘം ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റഊഫിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച റഊഫ്.

Read more

2016- ല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്. ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാല്‍ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലുമായിരുന്നു. രാഷ്ട്രീയകാരണങ്ങള്‍ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.