കോൺഗ്രസ് വിട്ടെന്ന് പറഞ്ഞ് കപില്‍ സിബലിനെ ആക്ഷേപിക്കാനില്ല; കെ.സി വേണു​ഗോപാൽ

കോൺഗ്രസ്  വിട്ടെന്ന് പറഞ്ഞ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെറ്റുകൾ ഉൾകൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അദ്ദേഹം പാർട്ടി വിട്ടത് ഒരിക്കലും തിരിച്ചടിയല്ലന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല.

ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി23യുടെ ലക്ഷ്യങ്ങൾക്ക് ഘടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടിയെന്നാണ് കപിൽ പാർട്ടി വിട്ടതിനെപ്പറ്റി കോൺഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞത്.

കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാക്കളിൽ പ്രമുഖനായിരുന്ന കപിൽ സിബൽ മെയ് 16 നാണ് കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. നേതൃത്വവുമായി കലഹിച്ചുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടത് പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോടെയാണ്. രാജ്യസഭയിലേക്ക് സമാജ്‌വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി മൽസരിക്കും.

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ഉത്തർ പ്രദേശ് വിധാൻ സഭയിൽ എത്തിയാണ് സിബൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് കപിൽ സിബലിന്റെ കൂറുമാറ്റം.

കഴിഞ്ഞ ആഴ്ച ആയിരുന്നു ഗുജറാത്തിലെ നേതാവ് ഹാർദ്ദിക് പട്ടേൽ ഗുരുതര വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ടത്. നിലവിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗമാണ് കപിൽ. നരേന്ദ്രമോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍