കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍: ജയമാധവന്‍ നായരുടെ ആന്തരികാവയവ പരിശോധനാഫലം ഇന്ന് ലഭിക്കും

കരമനയില്‍ കൂടത്തില്‍ കുടുംബത്തില്‍ അവസാനം മരിച്ച ജയമാധവന്‍ നായരുടെ ആന്തരികായവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ജയമാധവന്റെ അസ്വാഭാവിക മരണത്തില്‍ പുതിയ അന്വേഷണ സംഘം ആദ്യ അന്വേഷണം നടത്തും.

ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും അന്വേഷണ സംഘം റവന്യൂ- രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മരണകാരണം വ്യക്തമാവണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി വരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കായി നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നല്‍കിയ നടന്ന സംഭവത്തിലെ പരിശോധനാഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല.

ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പുതിയ സംഘം ഇന്നലെ പത്തോളജി ലാബില്‍ പരിശോധന നടത്തുന്ന ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. ഇന്ന് പരിശോധനാഫലം കൈമാറാമെന്നാണ് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പരിശോധനാഫലം പരിശോധിച്ച ശേഷം അസ്വാഭാവികയുണ്ടെങ്കില്‍ ഉമാ മന്ദിരത്തില്‍ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയമാധവന്‍ നായരെ കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മരിച്ച നിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയല്‍വാസികളെ പോലും അറിയിക്കാതെ രവീന്ദ്രനായര്‍ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം ഉമാ മന്ദിരത്തിലെ അവകാശികളുടെ കൈവശമുണ്ടായിരുന്ന സ്വത്തുവിവരങ്ങള്‍ തേടി റവന്യു-രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണര്‍ സന്തോഷ് കുമാര്‍ കത്തു നല്‍കി. ചില അകന്ന ബന്ധുക്കളും ഇടനിലക്കാരും ചേര്‍ന്ന് ഒത്തുകളിച്ച് ഭൂമി പോക്കുവരവ് ചെയ്‌തെടുത്തുവെന്ന സംശയം പൊലീസിനുണ്ട്.

ചില റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. അതിനാല്‍ രേഖകള്‍ നശിപ്പിക്കാതിരിക്കാനാണ് എല്ലാ രേഖകളും ആവശ്യപ്പെട്ടു കൊണ്ട് കത്ത് നല്‍കിയത്. ചില ബന്ധുക്കള്‍ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതിന് പിന്നിലും സ്വത്തുതര്‍ക്കമെന്നാണ് പൊലീസ് നിഗമനം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു