കരമനയിലെ ഒരു വീട്ടിലുണ്ടായ ഏഴ് ദുരൂഹമരണങ്ങളുടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.തിരുവനന്തപുരം കരമന കുളത്തറ ഉമാമന്ദിരത്തില്‍ (കൂടത്തില്‍) ഗോപിനാഥന് നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണന്‍നായര്‍, ജയപ്രകാശ് (ദേവു), ജയശ്രീ, ഗോപിനാഥന്‍നായരുടെ ജ്യേഷ്ഠന് വേലുപ്പിള്ളയുടെ മകന് ഉണ്ണികൃഷ്ണന്‍നായര്‍, ഗോപിനാഥന്‍നായരുടെ മറ്റൊരു സഹോദരനായ നാരായണന്‍നായരുടെ മകന് ജയമാധവന്‍നായര്‍ എന്നിവരുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെതിയിരുന്നു.
നിശ്ചിത ഇടവേളകളിലുള്ള മരണങ്ങളില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
അതേസമയം കുടുംബത്തിലെ മുന്‍ കാര്യസ്ഥന്റെയും ജോലിക്കാരിയുടെയും മൊഴി എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മുന്‍ കാര്യസ്ഥെന്റയും ജോലിക്കാരിയുടെയും മൊഴി രേഖപ്പെടുത്തിയിത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഴ് മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. എന്നാല്‍ അവസാനം നടന്ന രണ്ട് മരണങ്ങളുടെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോപിനാഥന് നായരുടെ മകന് ജയപ്രകാശ്, ജ്യേഷ്ഠന്റെ മകന് ജയമാധവന്‍ എന്നിവരുടെ മരണങ്ങളാണ് അവസാനം സംഭവിച്ചത്.തറാവാട്ടില്‍ താമസിച്ചിരുന്ന ഇരുവരും അവിവാഹിതരാണ്. 2013 ല്‍ ജയപ്രകാശും 2017ല്‍ ജയമാധവനും മരിച്ചു.
Read more
കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ജയമാധവന്‍നായരുടെ മരണത്തിലും വില്‍പ്പത്രം തയ്യാറാക്കിയതിലും തുടരന്വേഷണം വേണമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണറുടെ റിപ്പോര്‍ട്ട്. സിവില്‍കേസിന് പിന്നിലും ഗൂഢാലോചനയുള്ളതായും വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ കേസെടുത്ത് വിശദാന്വേഷണത്തിനാണ് ശുപാര്‍ശ.