Connect with us

KERALA

കരിപ്പൂര്‍ വിമാനത്താവളത്തിന് വീണ്ടും അവഗണന; അഗ്നനിശമന കാറ്റഗറി ഏട്ടില്‍ നിന്നും ഏഴായി തരംതാഴ്ത്തി

, 6:47 pm

കരിപ്പൂര്‍ വിമാനത്താവളത്തിന് വീണ്ടും അവഗണന. വിമാനത്താവളത്തിലെ അഗ്നിശമന കാറ്റഗറി എട്ടില്‍ നിന്നും ഏഴാക്കി കുറച്ചു. ഇതോടെ ഇവിടേക്ക് ഇടത്തരവും വിലയവിമാനങ്ങളും ലാന്‍ഡ് ചെയ്യാനുള്ള സാധ്യത മങ്ങി. ആറുമാസം മുന്‍പ് റെണ്‍വേ നവീകരണം തുടങ്ങാനിരിക്കവെയാണ് എട്ടാം കാറ്റഗറിയില്‍ നിന്ന് ഏഴാം കാറ്റഗറിയിലേക്ക് വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗത്തെ തരംതാഴ്ത്തിയത്.

2015ലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങക്കുന്നതിന് വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചത്. 1988 ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളം 2006 ഫെബ്രുവരി രണ്ടിനാണ് അന്താരാഷ്ട്ര പതവി ലഭിച്ചത്. തുടര്‍ന്ന് 2007ല്‍ അന്താരാഷ്ട്ര ടെര്‍മിനാലായി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വിദേശവിമാനങ്ങള്‍ മുതല്‍ ദിനംപ്രതി സര്‍വീസ് നടത്തിയിരുന്നു. 2013ല്‍ സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ റണ്‍വേയില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് വലിയവിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി നിഷേധിച്ചത്. വിമാനത്താവളത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ് പ്രതീക്ഷിച്ചിരിക്കെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ വന്നത്.