കർണാടക അതിർത്തി തുറന്ന് നല്‍കിയില്ല; ചികിത്സ നിഷേധിക്കപ്പെട്ട രോഗി മരിച്ചു

കർണാടക അതിർത്തി തുറന്ന് നല്‍കാതിരുന്നതിനാല്‍  കാസര്‍കോട് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കർണാടക ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞിയാണ് മരിച്ചത്. തലപ്പാടിയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കര്‍ണാടക പൊലീസ് തടയുകയായിരുന്നു. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസായിരുന്നു.

കർണാടക ബിസി റോഡിലുള്ള വീട്ടിൽ നിന്നും രണ്ടാഴ്ച മുന്‍പാണ് പാത്തുഞ്ഞി മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെ തലപ്പാടിയിലെ അതിർത്തിയിൽ പൊലീസ് ആംബുലൻസ് തടയുകയായിരുന്നു. 75 വയസ്സുള്ള രോഗിയാണ് ആംബുലൻസിലുള്ളതെന്ന് അറിയിച്ചിട്ടും പൊലീസ് യാത്ര തുടരാൻ അനുവദിച്ചില്ല.

കഴിഞ്ഞ ദിവസം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ പാറ്റ്‌ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ചിരുന്നു. കര്‍ണാടക പൊലീസ് തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയായിരുന്നു പ്രസവം. ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവാത്തതോടെ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് ചികിത്സ കിട്ടാതെ മരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ണാടക പൂര്‍ണമായും അടച്ചതോടെ മംഗളൂരുവില്‍ സ്ഥിരമായി ചികിത്സ തേടുന്ന നിരവധി രോഗികളാണ് പ്രയാസത്തിലായത്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ