കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം; കര്‍ണാടകയില്‍ വിജയം നൂറുശതമാനം ഉറപ്പ്; റോഡ് ഷോയുമായി രമ്യഹരിദാസ് എം.പി

അധികാരവും ജുഡീഷ്യറിയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും പാരമ്പര്യവും പിന്തുടരുന്നവരാണ് കോണ്‍ഗ്രസുകാര്‍. കര്‍ണാടകയില്‍ ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്.കുസുമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടക മലയാളി കോണ്‍ഗ്രസ് നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ ഹരിദാസ്.

ബിജെപിയുടെ കമ്മീഷന്‍ സര്‍ക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണ്. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും രമ്യയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോയില്‍ അവര്‍ പറഞ്ഞു. .മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെയാണ്.

അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം നിലവിലെ സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്.കര്‍ണാടക തിരഞ്ഞെടുപ്പിലെ കുടുംബയോഗങ്ങളിലെ സജീവമായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയാണ് കാണിക്കുന്നത്. വിജയം നൂറുശതമാനം ഉറപ്പാണെന്നും രമ്യ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ