ആനപ്രേമികൾ ഒന്നിച്ചു; സജ്ജയന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്നും മരുന്ന് 

കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ കൊമ്പന് അമേരിക്കയിൽ നിന്ന് മരുന്ന് എത്തിച്ച് ഒരു കൂട്ടം ആനപ്രേമികൾ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കരുനാഗപ്പള്ളി സബ് ഗ്രൂപ്പില്‍ പെടുന്ന ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ കൊമ്പന്‍ സജ്ജയനാണ് ഏറെ നാളായി കണ്ണിന് കഴ്ച മങ്ങുന്ന അസുഖം ബാധിച്ചിരുന്നത്.

അമേരിക്കയിൽ മാത്രം ലഭ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്നാണ് സജ്ജയൻറെ ചികിത്സയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ അമേരിക്കയിൽ നിന്നും  മരുന്ന് സംഘടിപ്പിക്കുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമായിരുന്നു. ആനയുടെ കണ്ണിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നവാബ് രാജേന്ദ്രന്‍ എന്ന് ഫെയ്സ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ ആനപ്രേമികള്‍ സംഘടിപ്പിക്കുകയും ആനയുടെ ചികിത്സയ്ക്ക് ആവശ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്ന് സംഘടിപ്പിക്കാന്‍ ഫെയ്സ്ബുക്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു.

May be an image of text that says "Lanomax® Cataract-dissolving Cataract- Lanosterol Eye Drops for Pets and Animals Excellent Therapeutic Effect on Incipient, Immature, and Moture Cataracts Lanomax Cataract-dissolving dissolving Lonosterol Eye Drops for Pets and Animals 0mL (1 FL oZ) Sterile Date Opened: After Before 10 mL (1FLOZ) Sterile"

കരുനാഗപ്പള്ളിയിലെ വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത പ്രചരിച്ചതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശി മരുന്ന് എത്തിച്ച് നല്‍കാമെന്ന് ഏല്‍ക്കുകയും അദ്ദേഹം തന്നെ മരുന്ന് വാങ്ങി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.

ഇതോടെ ഒരുനാടാകെ സന്തോഷത്തിലാണ്. ആദിനാട് സ്വദേശി ശക്തികുളങ്ങര ദേവിക്ക് മുന്നില്‍ നടയ്ക്ക് വെച്ച കൊമ്പനാണ് സജ്ജയന്‍. ഇഭദന്തശ്രേഷ്ഠന്‍, ഗജരാജന്‍ തുടങ്ങി നിരവധി പട്ടങ്ങള്‍ ആനയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തശീലനും നാട്ടുകാരോട് വളരെ അടുത്ത് ഇടപഴകുന്ന ആനയും കൂടിയായ സജ്ജയനായി ഫാന്‍സ് ഗ്രൂപ്പ് വരെ നിലവിലുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം