കരുവന്നൂര്‍ ബാങ്കിന് നൂറ് കോടിയുടെ രക്ഷാപാക്കേജ്

കരുവന്നൂര്‍ ബാങ്കിന് 100 കോടി രൂപ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. ഇതില്‍ 25 ശതമാനം നിക്ഷേപകര്‍ക്ക് നല്‍കും. ബാക്കിയുള്ള തുക ബാങ്കിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കാണ്. സഹകരണ സംഘങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക മൂന്നു വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കും. ഇതു സംബന്ധിച്ച് അടുത്തയാഴ്ച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

ബാങ്കിനായി തൃശ്ശൂര്‍ ജില്ലയിലെ 160 സഹകരണബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ധാരണയായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 100 കോടിയ്ക്കടുത്താണ്. ഇത് മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും സ്ഥലം വാങ്ങാനുമൊക്കെ നിക്ഷേപിച്ച തുകയാണ്.

Read more

അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്നുണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. അതാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ച് നഷ്ടമായ നിക്ഷേപത്തുക ബാങ്കിലേക്ക് തിരികെ എത്തിക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. എന്ന് കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ അറിയിച്ചു.