കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. നാലാം പ്രതി കിരൺ ആണ് വിദേശത്തേക്ക് കടന്നത്. അതേസമയം, പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.
വായ്പാ ചട്ടങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തിയാണ് ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് 46 ലോണുകളില്‍നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തൽ. ബാങ്കില്‍ ജോലി ലഭിച്ചതിനു ശേഷം ഞെട്ടിക്കുന്ന സാമ്പത്തിക വളര്‍ച്ചയായിരുന്നു ഇവര്‍ക്കുണ്ടായതെന്ന് നാട്ടുകാരും പറയുന്നു. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങളെല്ലാം മറന്നാണ് കരുവന്നൂരില്‍ തട്ടിപ്പ് നടന്നത്. അതിന് നേതൃത്വം വഹിച്ചത് ബിജു കരീമാണ്. ബാങ്കിലെ കമ്മീഷന്‍ ഏജന്റായ ബിജോയിയും അതിന് കൂട്ടുനിന്നു.
ബിജോയ് മാത്രം 28 വായ്പകളില്‍നിന്നായി 26 കോടി രൂപ ബാങ്കില്‍നിന്ന് എടുത്തു. ബിജു കരീം 18 വായ്പകളില്‍നിന്ന് 20 കോടിയില്‍ അധികവും ബാങ്കില്‍നിന്ന് തിരിമറി നടത്തി. സ്വന്തം പേരിലെടുത്തതിനൊപ്പം ബന്ധുക്കളുടെ പേരിലും ലോണുകള്‍ എടുത്തു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2014 മുതൽ 2020 വരെയുള്ളതിലെ ക്രമക്കേടാണ് പുറത്ത് വന്നിരിക്കുന്നത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് ക്രമക്കേട് സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പൊലീസിൽനിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ബാങ്കിൽ വിദേശത്തുനിന്നുൾപ്പെടെ പണമെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ നടപടി. സഹകരണ വകുപ്പ് പരിശോധനയിൽ 100 കോടിയുടെ വായ്പ ക്രമക്കേടടക്കം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ഇ.ഡിയുടെ ഇടപെടൽ.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത ബാങ്ക് ജീവനക്കാരും പ്രസിഡൻറും അടക്കമുള്ളവരെ ഇ.ഡിയും പ്രതിചേര്‍ത്തേക്കും.