കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിൽ സിപിഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് ഇഡി വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നത്.ഈ അക്കൗണ്ടിലേക്ക് ബിനാമി പണം എത്തിയതായും പറയുന്നു.
എന്നാൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിൻവലിച്ചതായുമാണ് ഇഡിയുടെ കണ്ടെത്തൽ.അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹജരാകാൻ നിർദേശം നൽകി.
Read more
എം.എം. വർഗീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിച്ചു. ഇന്നലെ എം.എം. വർഗീസിനെ ചോദ്യം ചെയ്തിരുന്നു. നവംബർ 24-ന് 10 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചപ്പോൾ തന്നെ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.