കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അകൗണ്ടുകള്‍; 1.73 കോടി രൂപയുടെ നിക്ഷേപം; മന്ത്രി രാജീവിനെ കുരുക്കി മൊഴി; ഹൈക്കോടതിയില്‍ തെളിവ് നിരത്തി ഇഡി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കറേറ്റിന്റെ സത്യവാങ്മൂലം. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ട്. തിരഞ്ഞെടുപ്പ്
കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

25 വെളിപ്പെടുത്താത്ത അക്കൗണ്ടുകളില 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ്. വായ്പ നല്‍കാന്‍ ഉന്നത സിപിഎം നേതാക്കളായ എസി മൊയ്തീന്‍, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇഡി വ്യക്തമാക്കുന്നു.

കേസിലെ മാപ്പുസാക്ഷിയായ ടി ആര്‍ സുനില്‍ കുമാറിന്റേതാണ് മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് അക്കൗണ്ടുണ്ട്. പാര്‍ട്ടി ലെവി, പാര്‍ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ നിയമവിരുദ്ധ അകൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മിനിറ്റ്‌സ് സൂക്ഷിച്ചിരന്നു. 100 കോടിയോളം രൂപയുടെ ഇടപാടാണ് ഈ അകൗണ്ടുകള്‍ വഴി നടന്നത്. ഈ തുക ഉപയോഗിച്ച് നേതാക്കള്‍ സ്വത്തുക്കള്‍ വാങ്ങിയതായും ഇഡി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ ചില അകൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്തു. ഈ അകൗണ്ടുകളിലെ ഇടപാടുകള്‍ ഇതുവരേ ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.

ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുന്‍ നിയമ വിരുദ്ധമാണ്. ഭരണ സമിതി അംഗങ്ങളായ സിപിഎം നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടുകള്‍ നടന്നത്. ജീവനക്കാരെ നിഷ്‌ക്രിയരാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്. വിവിധ ഏരിയ കമ്മറ്റികളുടെയും ലോക്കല്‍ കമ്മറ്റികളുടെയും പേരിലാണ് സിപിഎമ്മിന് ബാങ്കില്‍ അകൗണ്ടുള്ളതെന്നും ഇഡി വ്യക്തമാക്കുന്നു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ