കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35 ലക്ഷം രൂപയുടെ വ്യാജ വായ്പ പരാതിയിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയിലാണ് മുന്‍ ബാങ്ക് മാനേജറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷയാണ് പരാതി നല്‍കിയത്. മുൻപ് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് ജയ്ഷ കോടതിയെ സമീപിച്ചത്.

ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന്‍ 2013 ഡിസംബര്‍ ഏഴിന് കരുവന്നൂര്‍ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് അത് അടച്ചു തീര്‍ക്കുകയും കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. 2018 ജൂണ്‍ 24 ന് ഗൗതമന്‍ മരിച്ചു. പിന്നീട് 2022 ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാകുടിശ്ശിക ഉണ്ടെന്നും അടച്ചു തീര്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് ജയ്ഷ പൊലീസിലും ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ബിജു കരീം. തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

Latest Stories

മണപ്പുറം ഗോള്‍ഡ് ലോണില്‍ വന്‍ കവര്‍ച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 30 കിലോ സ്വര്‍ണവും പണവും കൊള്ളയടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

'തലമുടി കൊഴിഞ്ഞു, പലതും നഷ്ടമായി'; അപൂർവ രോഗം വെളിപ്പെടുത്തി നടി ഷോൺ റോമി

ഞാൻ എന്ന് വിരമിക്കണം എന്ന് പറയേണ്ടത് അവന്മാർ അല്ല, എന്റെ തീരുമാനം ഇതാണ്; മത്സരത്തിനിടയിൽ ശ്രദ്ധ നേടി രോഹിത്തിന്റെ വാക്കുകൾ

അണ്ണാമലൈയുടെ കസേരവലിക്കാന്‍ ബിജെപിയില്‍ വിമതനീക്കം; എതിര്‍ചേരിയെ നയിച്ച് തമിഴിസൈ സൗന്ദര്‍രാജന്‍; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തെറിച്ചേക്കും

കലൂരിലെ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

സിഡ്‌നിയിൽ ഡിഎസ്പി ഷോ; 'തല'യെയും 'വാലി'നെയും ഒരോവറിൽ പുറത്താക്കി സിറാജ്

'ഒരുപാട് പന്ത് ലീവ് ചെയ്ത് കോഹ്‌ലി റൺസ് എടുക്കാൻ ഒരുങ്ങിയാൽ ഓഫിൽ ബൗൾ ചെയ്യുക, കോഹ്‌ലി ഔട്ട്!' വിരാട് കോഹ്‌ലിക്കെതിരെയുള്ള ബൗളിംഗ് ആസൂത്രണം വെളിപ്പെടുത്തി സ്‌കോട്ട് ബോളണ്ട്

തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

സിഡ്നിയിൽ ഇന്ത്യൻ പേസ് അറ്റാക്ക്; ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം

തലസ്ഥാനത്ത് കലയുടെ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍