സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപ തട്ടിപ്പിനിരയായി ജീവിത സമ്പാദ്യം നഷ്ടപെട്ട സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ജനങ്ങളെ കാണാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രി ആദ്യം തങ്ങളുടെ ജീവിത സമ്പാദ്യം നഷ്ടപെട്ട ഈ സഹകാരികളെ കേള്‍ക്കണം. പലരും ആത്മഹത്യ വക്കിലാണ്, അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വരാന്‍ ഒരുങ്ങുകയാണ് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കെവൈസിയെ സിപിഎം എതിര്‍ത്ത് സമരം ചെയ്തത് സഹകരണ ബാങ്കിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാനാണ്. കള്ളപ്പണം വെളുപ്പിക്കലും കോടി ക്കണക്കിന് രൂപയുടെ കൊള്ളയും നടന്ന കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ഉള്‍പ്പടെ അന്വേഷണത്തിന് ഇഡി എത്തുമ്പോള്‍ സിപിഎമ്മും, കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ എതിര്‍ക്കുകയാണ്. ഇനിയും പാവങ്ങളുടെ പണം കവരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ സംസാരം.
Read more
സഹകാരി സംരക്ഷണ അദാലാത്തില്‍ കിട്ടിയ പരാതികകളും രേഖകളും ഇഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറും. പണം കിട്ടുന്നതുവരെ സഹകാരികള്‍കൊപ്പം ബിജെപി ഉണ്ടാകുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി താമരക്കുടിയില്‍ സംഘടിപ്പിച്ച അദാലത്തില്‍ മുന്നൂറിലധികം നിക്ഷേപ തട്ടിപ്പിനിരയായ പരാതികളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സഹകാരികളില്‍ നിന്ന് നേരിട്ട് വാങ്ങിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.