സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ ആത്മഹത്യയുടെ വക്കില്‍; സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപ തട്ടിപ്പിനിരയായി ജീവിത സമ്പാദ്യം നഷ്ടപെട്ട സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ജനങ്ങളെ കാണാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രി ആദ്യം തങ്ങളുടെ ജീവിത സമ്പാദ്യം നഷ്ടപെട്ട ഈ സഹകാരികളെ കേള്‍ക്കണം. പലരും ആത്മഹത്യ വക്കിലാണ്, അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വരാന്‍ ഒരുങ്ങുകയാണ് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കെവൈസിയെ സിപിഎം എതിര്‍ത്ത് സമരം ചെയ്തത് സഹകരണ ബാങ്കിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാനാണ്. കള്ളപ്പണം വെളുപ്പിക്കലും കോടി ക്കണക്കിന് രൂപയുടെ കൊള്ളയും നടന്ന കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ഉള്‍പ്പടെ അന്വേഷണത്തിന് ഇഡി എത്തുമ്പോള്‍ സിപിഎമ്മും, കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ എതിര്‍ക്കുകയാണ്. ഇനിയും പാവങ്ങളുടെ പണം കവരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ സംസാരം.

സഹകാരി സംരക്ഷണ അദാലാത്തില്‍ കിട്ടിയ പരാതികകളും രേഖകളും ഇഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറും. പണം കിട്ടുന്നതുവരെ സഹകാരികള്‍കൊപ്പം ബിജെപി ഉണ്ടാകുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി താമരക്കുടിയില്‍ സംഘടിപ്പിച്ച അദാലത്തില്‍ മുന്നൂറിലധികം നിക്ഷേപ തട്ടിപ്പിനിരയായ പരാതികളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സഹകാരികളില്‍ നിന്ന് നേരിട്ട് വാങ്ങിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി