സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. കരുവണ്ണൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ നഷ്ടത്തിലായ മറ്റു ബാങ്കുകളുടെ കാര്യത്തിലും തീരുമാനം എടുക്കണം. സി.പി.എം. അഴിമതി നടത്തിയിടത്തുമാത്രം ധനസഹായം എന്നതിന് ഒരു ന്യായീകരണവുമില്ല.
അഴിമതിവാര്‍ത്തകള്‍ കേട്ട് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചുതുടങ്ങിയതോടെ സഹകരണമേഖല തകര്‍ച്ചയുടെ വക്കിലാണെന്നും അദേഹം പറഞ്ഞു.
ക്രമക്കേട് നടന്ന മുഴുവന്‍ ബാങ്കുകളുടെയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. സഹകരണ മേഖലയില്‍ കേരള കോണ്‍ഗ്രസിനു പങ്കാളിത്തമുണ്ടായിട്ടും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന പേരില്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസ് 60 വര്‍ഷം പിന്നിടുമ്പോള്‍ രൂപീകരണ ലക്ഷ്യത്തില്‍നിന്നു പിന്മാറി. അതിനാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പരിച്ചുവിടണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.