കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷാണ് (39) മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കള്ള് ചെത്താനായി എത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവ സ്ഥലത്ത് വച്ച് തന്നെ റിജേഷ് മരിച്ചു. രാവിലെ ഫാമില്‍ എത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ആറളം ഫാമില്‍ മുമ്പും നിരവധി തവം കാട്ടാന ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ കൊട്ടിയൂര്‍ പഞ്ചായത്തിലും, ആറളം ഫാമിലും, ആറളം ആദിവാസി പുനരധിവാസ മേഖലയിലുമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിടെ എണ്ണം 11 ആയി. ആറളം ഫാമിലെ തെങ്ങു കൃഷിയും മറ്റും കാട്ടാനകള്‍ എത്തി നശിപ്പിക്കുന്നതും സ്ഥിരം പ്രശ്‌നമാണ്.