മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അമ്മ; തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു; കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ വ്യക്തിയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സുദീര്‍ഘമായ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ അവര്‍ അര്‍പ്പിച്ചു.

കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളര്‍ന്നതും കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടര്‍ന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവര്‍ത്തിച്ച അവര്‍ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടര്‍ന്ന് അവര്‍ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഒരഗത്ഭരായ സംവിധായകരുടെ സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവര്‍ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങള്‍ മലയാളികളില്‍ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവര്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കും. കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി';സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ശ്രേയസിനെ തിരിച്ചെത്തിക്കണം, വിക്കറ്റ് കീപ്പര്‍ രാഹുല്‍, സഞ്ജുവിനെയും പരിഗണിക്കണം; നിരീക്ഷണം

എന്റെ മക്കളെ തീ, ഇന്ത്യൻ ആരാധകർക്ക് ആവേശമായി മുഹമ്മദ് ഷമിയുടെ അപ്ഡേറ്റ്; ഇനി കാര്യങ്ങൾ മാറി മറിയും

" രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്" ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

ലൈംഗിക അധിക്ഷേപ പരാതി: പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ

ക്ലാസ് കട്ട് ചെയ്ത് ഫുട്ബോൾ മത്സരം കാണാൻ പോയി; കയ്യോടെ പൊക്കി സ്ക്കൂൾ അധികൃതർ

സാം കോണ്‍സ്റ്റാസ് 10 ടെസ്റ്റ് മത്സരങ്ങള്‍ പോലും കളിക്കില്ല: സ്റ്റീവ് ഹാര്‍മിസണ്‍

ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാട്..; അണ്‍ഫോളോ ചെയ്തു, പാര്‍വതിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി