അസൗകര്യം അറിയിച്ച് കാവ്യ; നാളെ ചോദ്യം ചെയ്യില്ല

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ നാളെ ചോദ്യംചെയ്യില്ല. അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയിട്ടില്ലെന്ന് അറിയിച്ചു. ബുധനാഴ്ചയാവും ചോദ്യംചെയ്യല്‍.

ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പില്‍ ദിലീപിന്റെയും സംഘത്തിന്റെയും ശബ്ദം മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു. ദിലീപ്, അനൂപ്, സുരാജ്, ശരത്ത് എന്നിവരുടെ ശബ്ദമാണ് തിരിച്ചറിഞ്ഞത്. മൊഴിയെടുപ്പ് നാല് മണിക്കൂറോളം നീണ്ടു.

Read more

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ ദിലീപിന്റെയും കൂട്ട് പ്രതികളുടേതുമാണെന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായാണ് മഞ്ജു വാര്യരുടെയും മൊഴിയെടുത്തത്. കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ശബ്ദസാംപിളുകള്‍ കേട്ട മഞ്ജു ദിലീപിന്റെയും, അനൂപിന്റെയും സുരാജിന്റെയും കേസിലെ വി.ഐ.പി ശരത്തിന്റെയും ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞു.