കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി കുടുംബകോടതിയില്‍

കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എം.എല്‍.എ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഇന്ന് കൗണ്‍സിലിംഗ് നടത്തിയെങ്കിലും പരാജയപ്പെട്ടു.

10 വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ മകനെ വിട്ടുനല്‍കി കൊണ്ട് വിവാഹമോചനം അനുവദിക്കണമെന്നുമാണ് എം.എല്‍.എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

ഇന്ന് നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരിയും പങ്കെടുത്തുവെങ്കിലും കൗണ്‍സിലിംഗ് പരാജയപ്പെട്ടു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടത്തും.