രണ്ടാം പിണറായി സർക്കാരിൽ അഴിച്ചുപണി ഉറപ്പായി സാഹചര്യമാണ്. നിലവിലെ ധാരണയനുസരിച്ച് മന്ത്രിസഭയിലേക്ക് കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും എത്തുന്നു. മുഖം മാറ്റം ഉറപ്പായ സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.
ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് ചർച്ചകൾക്ക് വഴിതെളിഞ്ഞത്.നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. അതുകൊണ്ടുതന്നെ ഇന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
അതേസമയം ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗതമന്ത്രിയായിരുന്ന ആന്‍റണി രാജുവും തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലുമാണ് മുൻ നിശ്ചയപ്രകാരം രാജിവച്ചത്.