കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കാരത്തിനൊരുങ്ങി കെബി ഗണേഷ്‌കുമാര്‍; പ്രീമിയം ബസുകളും മിനി ബസുകളും ഉടന്‍ നിരത്തില്‍

കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്‌കാരത്തിനൊരുങ്ങി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ബസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി ഹൗസ് കീപ്പിംഗ് വിംഗിനെ നിയമിക്കും. ഹൗസ് കീപ്പിംഗ് വിംഗ് ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിനായി പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനുപുറമേ സംസ്ഥാനത്ത് ഗ്രാമങ്ങളിലൂടെ സര്‍വീസ് നടത്തുന്നതിനായി 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. അതേസമയം വാരിവലിച്ച് റൂട്ട് പെര്‍മിറ്റ് നല്‍കുന്നത് ഒഴിവാക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

പ്രീമിയം ബസുകളുടെ സര്‍വീസ് ഓണത്തിന് മുന്‍പായി ആരംഭിക്കാനും കെഎസ്ആര്‍ടിസിയ്ക്ക് പദ്ധതിയുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കും. മാസം ആദ്യം തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

എയര്‍ കണ്ടീഷന്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് വൈ ഫൈ സൗകര്യവും ഒപ്പം ലഘുഭക്ഷണം വാങ്ങാനുള്ള സൗകര്യവും ഉള്‍പ്പെടെയുള്ളതാണ് പ്രീമിയം ബസുകള്‍. പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും ചാര്‍ജിംഗ് സ്ലോട്ടുകളും ഉള്‍പ്പെടെ ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 40 ബസുകളാണ് വാങ്ങാന്‍ പദ്ധതിയിടുന്നത്.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്