വയനാട് ലോക്സഭ സീറ്റില്‍ സിപിഐയുടെ പ്രയാസം മനസ്സിലാകുമെന്ന് കെ സി വേണുഗോപാൽ, സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണാനാകുമെന്നും പ്രതികരണം

വയനാട് ലോക്സഭ സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ .രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെ സിപിഐ നടത്തിയ പ്രതികരണത്തിനാണ് കെസി വേണുഗോപാൽ മറുപടി പറഞ്ഞത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് കോണ്‍ഗ്രസിന്‍റെ നയമല്ലെന്ന് വ്യക്തമാക്കിയ കെസി വേണുഗോപാല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായത്തെ തള്ളിപ്പറയുകയും ചെയ്തു.

സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണാനാകുമെന്ന് പറഞ്ഞ കെ സി വേണു ഗോപാൽ സഖ്യത്തില്‍ പല കക്ഷികളുമുള്ളപ്പോള്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. അതേ സമയം വണ്ടിപ്പെരിയാറിലെ അതിക്രമത്തെയും വേണുഗോപാല്‍ അപലപിച്ചു. ഗുണ്ടകള്‍ അഴിഞ്ഞാടാനുള്ള നിലയിലേക്ക് കേരളമെത്തിയിരിക്കുകയാണ്. പൊലീസ് നിഷ്ക്രിയമായി. പെണ്‍കുട്ടിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Latest Stories

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു