പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന നയം തിരുത്തണം; ഞായറാഴ്ചകള്‍ പരിപാടികള്‍ നിശ്ചയിച്ചത് ആശാസ്യമല്ല; സര്‍ക്കാരിനെതിരെ കെസിബിസി

പൊതു അവധിദിവസമായ ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങള്‍ നിര്‍ബന്ധിത പ്രവൃത്തിദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കലും വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വക്കോ അറക്കലും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാമ്ബുകള്‍, കലോത്സവങ്ങള്‍, മേളകള്‍, വിവിധ ദിനാചരണങ്ങള്‍ തുടങ്ങിയവ ഞായറാഴ്ച ഉള്‍പ്പെടെയുള്ള പൊതു അവധിദിവസങ്ങളിലേക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളില്‍ പതിവായി കണ്ടുവരുന്നു.

ഏറ്റവുമൊടുവില്‍ വിദ്യാഭ്യാസവകുപ്പ് പാഠ്യപദ്ധതിയുടെ ഭാഗമായ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്ബുകളാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്.

പതിനാറായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന 260 ക്യാമ്ബുകളാണ് അത്തരത്തില്‍ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി പ്രശംസാര്‍ഹമാണെങ്കിലും ഞായറാഴ്ചകള്‍ അതിനായി നിശ്ചയിച്ചത് ആശാസ്യമല്ല.

ഈ മാസം 17 ഞായറാഴ്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയും നടത്തി. 2022 ഒക്ടോബര്‍ രണ്ട് ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

എന്‍എസ്എസ്, എന്‍സിസി ക്യാമ്ബുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പതിവായി നടന്നുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ മേളകള്‍, കലോത്സവങ്ങള്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്കിടയില്‍ വരുന്ന ഞായറാഴ്ചകളില്‍ അവധി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ രീതി പൂര്‍ണമായും മാറ്റിയിരിക്കുകയാണ്.

പഠനത്തിന്റെ ഭാഗംതന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്ബുകളും പരിശീലന പരിപാടികളും മറ്റും അധ്യയനദിവസങ്ങളില്‍തന്നെ ക്രമീകരിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കണം. അതിനു വേണ്ട നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!