കത്തോലിക്കരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കരുത്; ദേവാലയങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നത് ഖേദകരം; പള്ളിയിലെ അടിയെ വിമര്‍ശിച്ച് കെ.സി.ബി.സി

ദേവാലയങ്ങള്‍ സംഘര്‍ഷവേദികളാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. കേരളത്തിലെ സകല കത്തോലിക്കാവിശ്വാസികളുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന വിധത്തില്‍ ദേവാലയങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നത് അത്യന്തം ഖേദകരമാണ്. തിരുസഭയുടെ ആന്തരികവും ആത്മീയവുമായ വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലേയ്ക്കും കൈയാങ്കളിയിലേയ്ക്കും നീളാനിടയായ സാഹചര്യങ്ങള്‍ ഏതു വിധേനയും ഒഴിവാക്കപ്പെടേണ്ടിയിരുന്നു.

അള്‍ത്താരയില്‍ പോലും പൊലീസ് ഇടപെടേണ്ടി വരുന്ന അവസ്ഥയും അനുബന്ധമായ മാധ്യമ റിപ്പോര്‍ട്ടുകളും വിശ്വാസിസമൂഹത്തെ അത്യധികം വേദനിപ്പിക്കുന്നതും ഒട്ടേറെപ്പേരെ വിശ്വാസത്തില്‍ നിന്ന് അകറ്റാന്‍ കാരണമായേക്കാവുന്നതുമാണ്. ചര്‍ച്ചകളും സംവാദങ്ങളും ആ തലത്തില്‍ തന്നെ മുന്നോട്ടുപോകണം. അവ സംഘര്‍ഷത്തിലേക്ക് വഴി മാറുന്നത് ആശാസ്യകരമല്ല.

സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നതിനോടും നിര്‍ദ്ദേശിക്കുന്നതിനോടും വിധേയത്വം പുലര്‍ത്തി കൊണ്ടുതന്നെ, ആശയതലത്തില്‍ സംഭാഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്. ദേവാലയങ്ങളുടെയും അവിടെ പരികര്‍മ്മം ചെയ്യപ്പെടുന്ന തിരുക്കര്‍മ്മങ്ങളുടെയും പരിശുദ്ധിക്കും ആത്മീയ അന്തരീക്ഷത്തിനും വിരുദ്ധമായതൊന്നും ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ലോകം മുഴുവന്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ഉല്‍സവമായി ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനാചരണത്തോടനുബന്ധിച്ച് തിരുപ്പിറവിയുടെ സന്ദേശത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്. പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിനെ പ്രതി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വഴിയിലൂടെ സഞ്ചരിക്കാന്‍ ഏവരും തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം