മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിൽ പങ്കെടുക്കുമെന്നറിയിച്ച് കെസിബിസി. ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് ഇക്കാര്യം അറിയിച്ചത്. ന്ത്രി സജിചെറിയാൻ വിവാദപ്രസ്താവന തിരുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സൽക്കാരത്തിൽ പങ്കെടുക്കുവാനുള്ള തീരുമാനം.
മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ വിമര്‍ശിച്ചത്. മന്ത്രി പ്രസ്താവന പിന്‍വലിക്കുംവരെ സര്‍ക്കാരുമായി സഹകരിക്കില്ല. ആര് വിളിച്ചാല്‍ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു.സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
Read more
സഭയുടെ വിമര്‍ശനം ശക്തമായതോടെയാണ് സി.പി.ഐ.എം നിലപാട് മയപ്പെടുത്തിയത്. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി എം.വി. ഗോവിന്ദന്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം സജി ചെറിയാന്‍റേത് പ്രസംഗത്തിനിടയിലെ പരാമര്‍ശം മാത്രമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.