മൂന്ന് ദിവസത്തെ മഴയില്‍ കീഴാറ്റൂര്‍ ഹൈവേ പുഴയായി; പരിസ്ഥിതി നിരക്ഷരരുടെ ഭരണം ഭാവി അവതാളത്തിലാക്കും: ശ്രീധര്‍ രാധാകൃഷ്ണന്‍

പരിസ്ഥിതി നിരക്ഷരര്‍ നാട് ഭരിച്ചാല്‍ കേരളത്തിന്റെയും മലയാളിയുടെയും ഭാവി അവതാളത്തിലാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. മൂന്ന് ദിവസത്തെ മഴയെ തുടര്‍ന്ന് കീഴാറ്റൂര്‍ വയലില്‍ വെള്ളം കേറിയത് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കീഴാറ്റൂര്‍ ദേശീയ ഹൈവേ ആണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ്. പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പുകളെ അതിജീവിച്ച് തോല്പിച്ചു നടത്തിയ വികസനം. ആര്‍ജവമുള്ള ഒരു ഭരണകൂടം വിചാരിച്ചാല്‍ എന്ത് വികസനവും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത പദ്ധതി. 3 ദിവസം നല്ല മഴ പെയ്തപ്പോള്‍ ഏറ്റവും താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നായ കീഴാറ്റൂര്‍ വയല്‍ പുഴയായി മാറിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കീഴാറ്റൂര്‍ ദേശീയ ഹൈവേ ആണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ്. വയല്‍ക്കിളി സമരവും പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പുകളുമൊക്കെ അതിജീവിച്ച് തോല്പിച്ചു നടത്തിയ വികസനം. ഇടത്പക്ഷ ശക്തിയുടെ നേര്‍കാഴ്ച. ആര്‍ജവമുള്ള ഒരു ഭരണകൂടം വിചാരിച്ചാല്‍ എന്ത് വികസനവും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത പദ്ധതി.

3 ദിവസം നല്ല മഴ പെയ്തപ്പോള്‍ ഏറ്റവും താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നായ കീഴാറ്റൂര്‍ വയല്‍…അതെ കീഴാറ്റൂര്‍ ബൈപ്പാസ്, വയല്‍കിളികളുടെ സമരം നടന്ന അതേ വയല്‍, റൂം ഫോര്‍ തി രിവര്‍ ആയി മാറി.  ലാല്‍ സലാം.

Eco illiteracy അഥവാ പരിസ്ഥിതി നിരക്ഷരത ഒരു ഭൂഷണം അല്ല സഖാക്കളേ…അത്തരം നിരക്ഷരര്‍ നാട് ഭരിക്കാനും കൂടിയുണ്ടെങ്കില്‍ കേരളത്തിന്റെയും മലയാളിയുടെയും ഭാവി അവതാളത്തിലാകും.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ