Connect with us

KERALA

‘ഇത് സമരമല്ല, എന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ഡല്‍ഹി സമരത്തോട് പ്രതികരിച്ച് കേജ്രിവാള്‍

, 7:24 pm

ഡല്‍ഹി വോട്ടര്‍മാരെ വേദനിപ്പിക്കുന്നവര്‍ക്ക് നേരെയുള്ള എന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ലഫ്റ്റണന്റ് ഗവര്‍ണറുടെ വസതിക്കു മുന്നില്‍ നടത്തിവുന്നതെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ത് കേജ്രിവാള്‍. പൊതു സേവനം നിഷേധിക്കപ്പെട്ട ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ സമരം. നിങ്ങള്‍ ധര്‍ണയെന്ന് വിളിക്കും പക്ഷേ തനിക്കിത് സര്‍ജിക്കല്‍ സ്്‌ട്രൈക്കാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നാലു മാസമായി സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക,ദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയില്‍ കേജ്‌രിവാളും സഹമന്ത്രിമാരും കുത്തിയിരിപ്പു സമരം നടത്തുന്നത്. സമരം മൂന്നാം ദിവസം പിന്നിട്ടതിനു പിന്നാലെ സമരം കൂടുതല്‍ ശ്ക്തമാക്കാനാണ് കെജ്രിവാളിന്റെ തീരുമാനം.