യു.ഡി.എഫിന് പിന്തുണ: സി.ആര്‍ നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്ത് കെജരിവാള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ എ.എ.പിയുടെ സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്ത് കെജരിവാള്‍. ദേശീയതലത്തില്‍ എ.എ.പി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് യു.ഡി.എഫിനാണ്. ഇതിനു വിപരീതമായി കേരളത്തില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയത് രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരമില്ലാതെയാണെന്ന കാരണത്താലാണ് ശിക്ഷാനടപടി.

നേരത്തെ ഡല്‍ഹിയില്‍ എ.എ.പി നേതൃത്വവുമായി സി.പി.എം നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എ.എ.പി കേരള ഘടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.സംസ്ഥാന ഘടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം ഇല്ലാതെയാണെന്ന് ദേശീയ നേതൃത്വം പറഞ്ഞു.

ഈ തീരുമാനം എടുത്തത് എങ്ങിനെയെന്ന് വിശദീകരിക്കാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. മലപ്പുറത്ത് എല്‍ഡിഎഫിനും മണ്ഡലങ്ങളില്‍ യുഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍