ലോക കപ്പ് ഫൈനല്‍ ദിവസം മദ്യത്തില്‍ കുളിച്ച് മലയാളി; കേരളം കുടിച്ച് തീര്‍ത്തത് 50 കോടി; ഉത്രാട ദിന റെക്കോഡ് തകര്‍ക്കാനായില്ല!

ലോക കപ്പില്‍ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ നടന്ന ദിനം മലയാളി കുടിച്ച് തീര്‍ത്തത് 50 കോടിയുടെ മദ്യം. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടി രൂപയാണ്. അതില്‍ നിന്നും 20 കോടി രൂപപയില്‍ അധികം തുകയാണ് കേരളം കുടിച്ച് തീര്‍ത്തത്. അന്തിമ കണക്കുകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാടംവരെയുള്ള ഏഴുദിവസം 624 കോടിയുടെ മദ്യവില്‍പ്പന നടന്നു.

കൊല്ലം ആശ്രാമത്തെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന 1.06 കോടി രൂപ. ഇരിങ്ങാലക്കുട, ചേര്‍ത്തല മുന്‍സിപ്പല്‍ ജങ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും വില്‍പ്പന ഒരുകോടിക്ക് മുകളിലെത്തി.
തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ഇതോടെ ഉത്രാടദിനത്തിലും തലേന്നും വന്‍ തിരക്കുണ്ടായി. കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും പ്രവര്‍ത്തിച്ചു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ