രാജ്യത്തെ പിഎസ്സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തില്‍; കഴിഞ്ഞ വര്‍ഷം 34110 നിയമനങ്ങള്‍; യുപിയില്‍ നിയമിച്ചത് 4120 പേരെ മാത്രം

രാജ്യത്ത് ആകെ നടന്ന പിഎസ്സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തില്‍. കഴിഞ്ഞ വര്‍ഷം 25 സംസ്ഥാനങ്ങളില്‍ പിഎസ്‌സി വഴി നടന്നത് 51498 നിയമനങ്ങള്‍. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തില്‍ ഈ കാലയളവില്‍ 34110 നിയമനം നടന്നതായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യുപിഎസ്‌സി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് സിപിഎം സമൂഹമാധ്യമ അക്കൗണ്ട് വ്യക്തമാക്കുന്നു.

കേരളത്തില്‍ പിഎസ്‌സി നിയമനം റെക്കോഡ് വേഗത്തില്‍ കുതിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ പിഎസ്‌സിയെ നോക്കുകുത്തിയാക്കിയതായി കണക്കുകള്‍ പറയുന്നു. അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മിസോറാം എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ് യുപിഎസ്സി പുറത്തുവിട്ടത്. കേരളം പിഎസ്സി വഴി പ്രതിവര്‍ഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോള്‍ പല സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെയാണ് നിയമനം. സംവരണം അട്ടിമറിച്ചും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുമുള്ള താല്‍ക്കാലിക, കരാര്‍ നിയമനങ്ങളാണ് മറ്റു സംസ്ഥാനങ്ങളില്‍ ഏറെയും.

മൂന്നര കോടി ജനസംഖ്യയുള്ള കേരളം പ്രതിവര്‍ഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തി തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ആശ്വാസമേകുമ്പോള്‍ 24 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ പിഎസ്‌സി വഴി നിയമിച്ചത് 4120 പേരെമാത്രം. 2022-2023 ലെ പിഎസ്സി നിയമന ശുപാര്‍ശകളുടെ കണക്ക് യുപിഎസ്സിയാണ് പുറത്തുവിട്ടത്. കേരളം കഴിഞ്ഞാല്‍ തമിഴ്‌നാടാണ് തൊട്ടുപിന്നില്‍ 12645 നിയമനം. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെയാണ് നിയമനം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്