ഗുണ്ടകളെ ഒതുക്കാന്‍ കോടിയേരിയുടെ വജ്രായുധം; മൂര്‍ച്ച കൂട്ടിയത് ഉമ്മന്‍ ചാണ്ടി; റൗഡികള്‍ ഭയന്ന നിയമം; 'കാപ്പ' സിനിമ വരുമ്പോള്‍ അറിയേണ്ടതെല്ലാം

കേരളത്തിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക നിരത്തുകളില്‍ എത്തി വെട്ടിലും കുത്തിലും കൊലപാതകത്തിലും കലാശിച്ചപ്പോള്‍ വിഎസ് സര്‍ക്കാര്‍ പുറത്തിറക്കിയ വജ്രായുദ്ധമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ. വിഎസ് അച്യുതാന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഈ നിയമം സഭയില്‍ അവതരിപ്പിച്ചത്.

പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാനാണ് ‘കാപ്പ’. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ച് ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടകളെ ഒരുവര്‍ഷംവരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ട്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ‘ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിരന്തരം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത് . സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം.

തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ അഞ്ചുവര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കില്‍ ഒരുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കില്‍ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഗുണ്ടകള്‍, കള്ളനോട്ട് നിര്‍മാതാക്കള്‍, മണല്‍മാഫിയ, കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയൊക്കെയാണ് സാധാരണ കാപ്പ ചുമത്താറുള്ളത്. കാപ്പ ചുമത്തുന്നവരെ നാടുകടത്താം.

ഗുണ്ടാലിസ്റ്റിലുള്ളവര്‍ക്കെതിരെയാണ് സാധാരണ ചുമത്തുന്നത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഇവര്‍ക്കെതിരെ ലോക്കല്‍ സ്റ്റേഷനുകളില്‍ ഗുണ്ടാഹിസ്റ്ററി ഫയല്‍ തുറക്കും. തുടര്‍ന്ന് ആര്‍ഡിഒ നല്ലനടപ്പിനായി സിആര്‍പിസി 170ാം വകുപ്പുപ്രകാരം കേസെടുക്കും. എന്നിട്ടും സമൂാഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്.

‘കാപ്പ’ ചുമത്തപ്പെടുന്ന കുറ്റവാളികള്‍ ഇവരൊക്കെയാണ്.

1. കൊള്ളപ്പലിശയ്ക്കു പണം നല്‍കുന്നവര്‍
2. റിസര്‍വ് ബാങ്കിന്റെയോ സഹകരണനിയമത്തിന്റെയോ അംഗീകാരമില്ലാതെ പണമിടപാട് സ്ഥാപനം നടത്തുന്നവര്‍
3. സര്‍ക്കാരിന്റെയോ മറ്റു വ്യക്തികളുടേയോ വസ്തുവകകള്‍ അനധികൃതമായി തട്ടിയെടുക്കുന്നവര്‍
4. ഹവാല പണമിടപാട് നടത്തുന്നവര്‍
5. പണത്തിനുവേണ്ടി അക്രമവും ഭീഷണിയും നടത്തുന്നവര്‍
6. അനാശ്യാസപ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ഏര്‍പ്പെടുന്നവര്‍,
7. കുപ്രസിദ്ധ ഗുണ്ടകള്‍,
8. ബ്ലേഡ് മാഫിയ,
9. മണല്‍ മാഫിയ,
10. കള്ളനോട്ട് നിര്‍മിക്കുന്നവര്‍,
11. കള്ളനോട്ട് വിതരണക്കാര്‍,
12. വ്യാജ സിഡി നിര്‍മിക്കുന്നവര്‍,
13. വ്യാജ സിഡി വിതരണംചെയ്യുന്നവര്‍,
14. മയക്കുമരുന്ന് നിര്‍മിക്കുന്നവര്‍,
15. മയക്കുമരുന്ന് വില്‍പ്പനക്കാര്‍,
16. വ്യാജമദ്യം ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍. കൂടാതെ മേല്‍പ്പറഞ്ഞ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ അടുത്ത ബന്ധുക്കള്‍.

ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്. അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടകളെ ഒരു വര്‍ഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ട്. ഈ നിയമത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥ പറയുന്ന സിനിമയാണ് പൃഥ്വിരാജും അപര്‍ണ ബാലമുരളിയും ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ‘കാപ്പ’. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപര്‍ണയെയും കൂടാതെ ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ