'തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമാവില്ല': വികസനവും ജീവിതപ്രശ്നങ്ങളും മാത്രമായിരിക്കും തിരഞ്ഞെടുപ്പിലെ ചര്‍ച്ചയെന്ന് കടകംപിള്ളി

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടികളുടെ വികസനമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. വികസനവും ജീവിതപ്രശ്നങ്ങളും മാത്രമായിരിക്കും തിരഞ്ഞെടുപ്പിലെ ചര്‍ച്ച.

ബിജെപി നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ജനം വിശ്വസിക്കില്ല. സിപിഎമ്മിനെ ബിജെപിയുമായി കൂട്ടികെട്ടിയാല്‍ ജനം വിശ്വസിക്കില്ലെന്നാണ് കടകംപള്ളി പറഞ്ഞത്. അമ്പലങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്നും കടകംപള്ളി പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമല നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറയുകയുണ്ടായി. ആത്മാർത്ഥത ഉണ്ടെങ്കിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കുമുണ്ടെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു