എംകെ സാനുവിന്‌ കേരള ജ്യോതി; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരള പ്രഭ; സഞ്ജു സാംസണ് കേരള ശ്രീ; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയന്‍സ് & എന്‍ജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണു നല്‍കുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങള്‍ അനുവദിക്കണമെങ്കില്‍ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വര്‍ഷത്തില്‍ പത്തില്‍ അധികരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ബി ഇക്ബാല്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തില്‍ അധികരിക്കാന്‍ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒന്‍പത് പുരസ്‌കാരങ്ങള്‍ക്കാണ് സമിതി ശുപാര്‍ശ സമര്‍പ്പിച്ചത്.

Latest Stories

ഋഷഭ് പന്ത് സിഎസ്‌കെയിലേക്ക്..!; താന്‍ കണ്ടത് വെളിപ്പെടുത്തി റെയ്‌ന

'അമ്മ'യ്ക്ക് പുതിയ ഭാരവാഹികള്‍, പുതിയ കമ്മിറ്റിക്കായി ഞാന്‍ തുടക്കം കുറിച്ചു: സുരേഷ് ഗോപി

ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി; നയിം ഖാസിമിന്റെ താത്കാലിക നിയമനം മാത്രം; ഉടന്‍ പടമാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഒന്നാം യുപിഎ സർക്കാരിന് വോട്ടുചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചു; വോട്ടിന് കോഴ ആരോപണവുമായി മുൻ എംപി സെബാസ്റ്റ്യൻ പോൾ

IPL 2025: സഞ്ജു കാരണം തന്നെയാണ് അവർ ഒഴിവാക്കപ്പെട്ടത്, അവന്മാർ മൂന്നും..., വമ്പൻ വെളിപ്പെടുത്തലുമായി രാഹുൽ ദ്രാവിഡ്

സെക്‌സിന് വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ തമ്മില്‍ 9 വയസ് മാത്രമാണ് വ്യത്യാസമുള്ളത്.. ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല; പ്രതികരിച്ച് ക്രിസും ദിവ്യയും

ഐപിഎല്‍ 2025: 75 കോടി ചുമ്മാ പൊട്ടിച്ചതല്ല, മുംബൈയുടെ നിലനിര്‍ത്തല്‍ വ്യക്തമായ അജണ്ടയോടെ, നീക്കം ഇങ്ങനെ

ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരേ ആക്രമണം; അഞ്ചു വയസുകാരന് പരിക്ക്

കോഹ്‌ലിയൊന്നും കൂട്ടിയാൽ കൂടില്ല, ആർസിബിയുടെ ആരാധകർ ചിന്തിക്കുന്നത് മണ്ടത്തരം; ഇതിഹാസത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ