കേരള ബാങ്കും താഴേക്ക്; സി ക്ലാസിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്; വ്യക്തിഗത വായ്പയിലും നിയന്ത്രണം

കേരള ബാങ്കിനെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക്. കേരള ബാങ്കിനെ സി ക്ലാസിലേക്ക് തരംതാഴ്ത്തിക്കൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. നബാര്‍ഡ് റിസര്‍വ് ബാങ്കിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച കണ്‍ട്രോളിംഗ് അതോറിറ്റി നബാര്‍ഡ് ആണ്.

നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാന്‍ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷത്തിന് മുകളില്‍ നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കാനാണ് നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് കേരള ബാങ്ക് ഇതുസംബന്ധിച്ച് എല്ലാ ശാഖകളിലേക്കും കത്തയച്ചിട്ടുണ്ട്.

കേരള ബാങ്ക് നിലവില്‍ സി ക്ലാസ് പട്ടികയിലാണെന്നും, ഈ സാഹചര്യത്തില്‍ 25 ലക്ഷത്തിലധികം വ്യക്തിഗത വായ്പ അനുവദിക്കരുതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. കൂടാതെ നേരത്തെ 25 ലക്ഷത്തിലധികം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറയ്ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

കേരള ബാങ്കിന്റെ മൂലധന പര്യാപ്തതയും നിഷ്‌ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും വിശദമായി പരിഗണിച്ചും മാര്‍ക്ക് നല്‍കിയുമാണ് റാങ്കിംഗ് ശിപാര്‍ശ നബാര്‍ഡ് തയ്യാറാക്കിയത്. ഭരണസമിതിയില്‍ രാഷ്ട്രീയ നോമിനികളെ കൂടാതെ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും കേരള ബാങ്കിന് കനത്ത തിരിച്ചടിയായി.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍