കോണ്‍ഗ്രസില്‍ ചേരുന്നവര്‍ പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടില്‍; എന്തുകൊണ്ട് തട്ടില്‍ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ പുന്നലയെയും കാണാത്തതെന്ന് ബിജെപി

കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാല്‍ മാത്രമേ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യന്‍മാരെ നവാഗതര്‍ കാണാത്തത്?
എന്തുകൊണ്ടാണ് തട്ടില്‍ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ, ലത്തീന്‍ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകര്‍മ്മ നേതാക്കളെയോ മൂത്താന്‍ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ തേവര്‍ സമുദായത്തെയോ കാണാന്‍ ആരും എന്താണ് പോവാത്തത്? കത്തോലിക്കാ സഭയുമായി നല്ല ബന്ധമുള്ള ഘടകക്ഷി നേതാവ് പിജെ ജോസഫിനെ പോലും കാണാന്‍ പോവാത്തത് എന്താണ്? ഇവരെയൊന്നും പരിഗണിക്കണ്ടെന്നാണോ കോണ്‍ഗ്രസിന്റെ നിലപാടെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

വിഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്? പോപ്പുലര്‍ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതി തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്നാണ് വിഡി സതീശന്‍ വിചാരിക്കുന്നത്. ലജ്ജാകരമായ സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തി. പാലക്കാട് നടക്കുന്ന കാര്യങ്ങള്‍ മുരളീധരനും തങ്കപ്പനും ഒന്നും അറിയില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് ഒരു വിഭാഗത്തിന്റെത് മാത്രമായി മാറിക്കഴിഞ്ഞു.

വിഡി സതീശനും ഷാഫി പറമ്പിലും കോണ്‍ഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കൊണ്ട് കെട്ടിയിരിക്കുകയാണ്. എസ്ഡിപിഐയുടെ നോട്ടീസും കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ സതീശന് നാണമില്ലേ? പിഡിപിയുമായി ചേര്‍ന്ന് പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടാന്‍ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ ബാക്കിയുള്ള 77% ജനങ്ങള്‍ക്ക് ഒരു വിലയുമില്ലേ?

മുനമ്പം വഖഫ് ഭൂമിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിം സംഘടനകള്‍ പറയുന്നത്. ഇതിനെ കുറിച്ച് എന്താണ് കോണ്‍ഗ്രസും ഇടതുപക്ഷവും നിലപാട് വ്യക്തമാക്കാത്തത്? പാലക്കാട് ഒരു ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് കോണ്‍ഗ്രസ്. ഇതിനെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണയുണ്ടാകുകയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര