ആരോഗ്യമന്ത്രി കോവിഡിന് സമാനമായ കാലത്തേക്ക് കൊണ്ടെത്തിക്കുന്നു; ആരോഗ്യ വകുപ്പ് പൂര്‍ണ പരാജയം; മഹാമാരികളെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്‌സും കേരളത്തില്‍ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്‌സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം ഒരു മുന്‍കരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പോലും സര്‍ക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു പല കാര്യങ്ങളിലും ആണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെയും കേരളത്തിലെ ബിജെപിയെയും പഴിചാരുന്നതാണ്. വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്. ഇല്ലാത്ത കള്ള കണക്ക് സമര്‍പ്പിക്കുന്നതിന് പകരം ശരിയായ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തതിനുള്ള തുക കേന്ദ്രം അനുവദിച്ചതാണ്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ എഴുതി എടുത്ത ആളുകളാണ് ബിജെപിയെ പഴിക്കുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത് ചെയ്തു. രേഖമൂലം എന്താണ് ആവശ്യപ്പെട്ടതെന്ന് അവര്‍ പറയട്ടെ. ഓണക്കാലത്ത് കേന്ദ്രം 5,000 കോടി രൂപ നല്‍കിയതിനെ പറ്റി ധാനമന്ത്രിക്ക് ഒന്നും പറയാനില്ല. ആ പണംകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും ബോണസും എല്ലാം കൊടുത്തത്. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ 1700 കോടിയില്‍ 1200 കോടി രൂപയും കേന്ദ്രം നല്‍കിയതാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണകരമായിട്ടുള്ള ഒരു കാര്യമാണ്. വലിയ സുസ്ഥിരത രാജ്യത്ത് ഉണ്ടാകും. സഹസ്ര കോടികളുടെ ലാഭമാണ് പൊതുഖജനാവിന് ഇതിലൂടെ ഉണ്ടാകുന്നത്. വിഡി സതീശന്‍ എതിര്‍ക്കുന്നത് ആരെയാണ്. നെഹ്റുവിന്റെ കാലത്ത് 16 വര്‍ഷം തുടര്‍ച്ചയായി ഒരു തെരഞ്ഞെടുപ്പ് നടന്നതാണ്. ഇന്‍ഡി മുന്നണിയിലെ പല കക്ഷികളും ഈ നയത്തെ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍