കേരളത്തിലെ ബിജെപി അധ്യക്ഷനെ കേന്ദ്രം തീരുമാനിച്ചു; നാളെത്തെ കോര്‍കമ്മറ്റി യോഗത്തില്‍ പത്രിക സ്വീകരിക്കും; മറ്റെന്നാള്‍ പ്രഖ്യാപനം

കേരളത്തിലെ ബിജെപി അധ്യക്ഷനെ 24 ന് പ്രഖ്യാപിക്കും. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. ബിജെപി കേന്ദ്രഘടകം സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ ദിവസം തന്നെ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രം പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍നിന്ന് നാളെ പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്നേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ.

നാളെ രാവിലെ കോര്‍കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല. കേരളത്തില്‍വെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു. ആര്‍എസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.

എന്നാല്‍, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാധ്യതാപട്ടികയിലെ മറ്റൊരാള്‍. മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന വി. മുരളീധരനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Latest Stories

'കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷം, മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും എതിർത്തു'; വിമർശിച്ച് ശശി തരൂർ

തീവ്രവാദികള്‍ പുറത്തുപോകണം; ഞങ്ങള്‍ക്ക് സമാധാനം വേണം; ഇസ്രയേലിനെ പ്രകോപിപ്പിക്കരുത്; ഹമാസിനെതിരെ ഗാസയിലെ തെരുവുകളിലിറങ്ങി ജനം; ഏറ്റവും വലിയ പ്രതിഷേധം

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

INDIAN CRICKET: രോഹിത്തിനും കോഹ്‌ലിക്കും ബിസിസിഐ വക പണി?, താരങ്ങൾക്ക് നിരാശയുടെ വാർത്ത ഉടൻ

പലസ്തീൻ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നാടുകടത്താൻ ശ്രമിച്ചു; ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത വിദ്യാർത്ഥിനിയെ തടങ്കലിൽ വയ്ക്കരുതെന്ന് കോടതി വിധി

'കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവർ, കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നു'; വിമർശിച്ച് കെ രാധാകൃഷ്ണൻ എംപി

അവൻ ഇല്ലാതെ ഇനി ഇന്ത്യക്ക് മൂന്ന് ഫോർമാറ്റുകളിലും ടീം ഇല്ല, അമ്മാതിരി ലെവൽ താരമായി അയാൾ മാറി; ഭാവിയിലെ ക്രിക്കറ്റ് രാജാവിനെക്കുറിച്ച് സൗരവ് ഗാംഗുലി

അയാളെ കുത്തിക്കൊല്ലാനാണ് തോന്നിയത്.., നിര്‍മ്മാതാവില്‍ നിന്നും ദുരനുഭവം; വെളിപ്പെടുത്തി കല്‍ക്കി

'തടവിലാക്കി മർദിച്ചു': ഒടുവിൽ ഓസ്കാർ ജേതാവായ പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ വിട്ടയച്ച് ഇസ്രായേൽ

'ഒരു പശുവിനെയോ എരുമയെയോ പോലും വളർത്തിയിട്ടില്ല'; എൻ ഭാസുരാംഗനെ പുറത്താക്കി ക്ഷീര വികസനവകുപ്പ്