സപ്ലൈകോ, ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങള്‍; സര്‍ക്കാര്‍ കരിഞ്ചന്തക്കാരെ സഹായിക്കുന്നു; വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടിയെന്ന് ബിജെപി

ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഓണം വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയില്ലെന്ന് വ്യക്തമാണ്. കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ സപ്ലൈകോയില്‍ ഇടപെടല്‍ നടത്താത്തത്.

ഓണക്കാലത്ത് സൂപ്പര്‍ സ്‌പെഷ്യല്‍ ചന്തകള്‍ നടത്തുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചത് ഇങ്ങനെ പോയാല്‍ വെറും തള്ള് മാത്രമായി മാറും. ഓണക്കാലത്ത് സബ്‌സിഡിക്ക് പോലും 80 കോടി രൂപയോളം വേണമെന്നിരിക്കെയാണ് വിപണി ഇടപെടലിന് വെറും 70 കോടി മാത്രം സര്‍ക്കാര്‍ അനുവദിച്ചത്. ഓണാഘോഷത്തിന്റെ പേരില്‍ കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിലവില്‍ സപ്ലൈകോ എന്നത് ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ്. എന്നാല്‍ കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് നിയമസഭയില്‍ ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കിയത് വെള്ളത്തില്‍ വരച്ച വര പോലെയാവുമെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കുള്ളത്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്