കേരളത്തിലെ ജനങ്ങളുടെ പോക്കറ്റുകള്‍ കൊള്ളയടിച്ച് ബജറ്റ്. നികുതികള്‍ കുത്തനെ ഉയര്‍ത്തി. കെട്ടിട നികുതി ഉയര്‍ത്തി. രണ്ടു വീടുള്ളവര്‍ ഇനി അധിക നികുതി നല്‍കേണ്ടിവരും. പെട്രോള്‍ ഡീസല്‍ വിലയില്‍ അധിക സെസ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ലിറ്ററിന് രണ്ടു രൂപവെച്ച് ഉയരും. വൈദ്യുതി തീരുവ അഞ്ച് ശതമാനമാക്കി ഉയര്‍ത്തി. വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
മോട്ടോര്‍ വാഹനങ്ങളുടെ വിലകളും കുതിച്ച് ഉയരും. ഇലട്രിക്ക് ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെയും വില ഉയരും. വാഹനങ്ങള്‍ വാങ്ങിക്കുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധിക നികുതി വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം ഉയര്‍ത്തി. കെട്ടിട പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി. 1000 രൂപവരെയുള്ള മദ്യത്തിന് 20 രൂപസെസും അതിന് മുകളിലുള്ളവയ്ക്ക് 40 രൂപ സെസും പിരിക്കും.