അരൂരിൽ യു.ഡി.എഫിന് അട്ടിമറി വിജയം; ഷാനിമോൾ ഉസ്മാന് 2029 വോട്ടിന്റെ ഭൂരിപക്ഷം

അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി യുഡിഎഫ്.അരൂരിൽ വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ 2029 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാൻ ജയിച്ചു കയറി. 59 വർഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ്  അരൂരിൽ കോൺഗ്രസ് വിജയം നേടുന്നത്. ഇക്കഴിഞ്ഞ അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ ഏക ഇടത് സിറ്റിംഗ് സീറ്റ് കൂടിയാണ് കോണ്‍ഗ്രസിന് വേണ്ടി ഷാനിമോള്‍ പിടിച്ചടക്കിയത്. ഷാനിമോൾക്ക് 68287 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന് 66262 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് 16058 വോട്ടുമാണ് ലഭിച്ചത്.

ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ 2016- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38519 വോട്ടിനായിരുന്നു എ.എം ആരിഫ് വിജയിച്ചത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പക്ഷെ പോളിംഗ് ശതമാനം കുറവായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മന്ത്രി ജി. സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പ് ഫലത്തില്‍ ചെറുതായിട്ടെങ്കിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

1965- ല്‍ കെ.ആര്‍.ഗൗരിയമ്മ അരൂരില്‍ മല്‍സരിച്ചത് തൊട്ട് കോണ്‍ഗ്രസിന് അന്യം നിന്ന മണ്ഡലമായിരുന്നു അരൂര്‍. അന്ന് തൊട്ട് ഇന്ന് വരെ കോണ്‍ഗ്രസ് പച്ചതൊടാത്ത മണ്ഡലം ഒടുവില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ തിരിച്ചു പിടിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മനോഹര കാഴ്ച്ചകളിലൊന്ന്. പരമ്പരാഗത ഇടത് കോട്ട തകര്‍ത്ത് തരിപ്പണമാക്കിയ ഷാനിമോള്‍ ഉസ്മാന്‍ അവസാനം വരെ പൊരുതിയാണ് വിജയിച്ചത്. ലീഡ് നില മാറി മറിഞ്ഞ് ഏറ്റവും ഒടുവില്‍ 2029 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ വിജയം എത്തിപ്പിടിച്ചത്. വോട്ടിംഗ് മെഷീനിലെ തകരാര്‍ കാരണം മൂന്ന് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം