മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാണെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീം കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നതായി അറിയിക്കും. കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും ടോം ജോസ് പറഞ്ഞു. മരട് ഫ്ലാറ്റ് കേസില്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരായേക്കില്ലെന്നാണു സൂചന. വിധി നടപ്പാക്കാന്‍ നടപടി തുടങ്ങിയതിനാല്‍ ഹാജരാകേണ്ടതില്ലെന്നാണു നിയമോപദേശം.

Read more

കേസിൽ തുടർ നിയമനടപടികളുടെ കാര്യത്തിൽ കൃത്യമായ വഴി സര്‍ക്കാരിനു മുന്നില്‍ തെളിഞ്ഞിട്ടില്ല. ഡൽഹിയിൽ മുതിർന്ന നിയമജ്ഞരുടെ മാർഗനിർദേശം തേടുന്നതു തുടരുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം നിസ്സഹായാവസ്ഥ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.