സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ഹൈടെക്ക് തലത്തിലേക്ക് ഉയരുന്നു

സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഇനി മുതൽ ഹൈടെക്ക് തലത്തിലേക്ക്. സ്വ​ത​ന്ത്ര സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹൈടെക് സംവിധാനം നിലവിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ യു​പി, എ​ൽ​പി സ്കൂ​ളു​ക​ളി​ലും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സാ​ധി​ഷ്ഠി​ത പ​ഠ​ന​ത്തി​നു തു​ട​ക്കം കു​റി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.