കാനം വെറും കുശിനിക്കാരനെന്ന് കേരളാകോണ്‍ഗ്രസ്;'തീരുമാനം പറയേണ്ടത് കാരണവന്മര്‍'

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പറയേണ്ടത് കാരണവന്മാരാണെന്ന് കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ. എന്‍. ജയരാജ് പറഞ്ഞു.

അവിടെ കുശിനിക്കാരനെന്താണ് കാര്യമെന്നും കാനത്തെ ലക്ഷ്യമാക്കി എന്‍. ജയരാജ് ചോദിച്ചു. ഒരു മുന്നണിയിലും അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ലെന്നും ജയരാജ് എം.എല്‍.എ വ്യക്തമാക്കി.

തൈലം തളിച്ച് കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന കാനത്തിന്റെ പ്രസ്താവനക്ക് മറുപടിയായാണ് കേരളാ കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രതികരണം.