ശബരിമല വിമാനത്താവളം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു; ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നീക്കത്തില്‍ വിജ്ഞാപനങ്ങള്‍ റദ്ദാക്കി; 2570 ഏക്കര്‍ ഭൂമി ഉടമകളുടെ കൈകളിലേക്ക് മടങ്ങി

ശബരിമല വിമാനത്താവളം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഇതേവരെ സ്വീകരിച്ച നടപടികളെല്ലാം നിശ്ചലമായി. കഴിഞ്ഞ മാസം 31നാണ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി
പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഇതോടെ ഭൂമി ഉടമകളുടെ കൈകളിലേക്ക് സാങ്കേതികമായി മടങ്ങി.

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, സര്‍ക്കാര്‍ നടപടികളിലെ പിഴവ് വ്യക്തമാക്കിയിരുന്നു. . കേസ് കോടതി പരിഗണിച്ചപ്പോള്‍, രണ്ട് നിയമപ്രശ്‌നമാണ് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജന്‍സി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയില്‍ പഠനം നടത്തിയത് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഏജന്‍സിയായിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളില്‍ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഇതോടെ പദ്ധതി ഉറച്ചു നില്‍ക്കുകയാണെന്ന് അറിയിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാര്‍ച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയാണ്. ഇനി പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടും ചിന്തിച്ചാലും വലിയ കടമ്പകളാണുള്ളത്.

സാമൂഹികാഘാതപഠനത്തിന് പുതിയ ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികള്‍ ആദ്യംമുതല്‍ തുടങ്ങേണ്ടിവരും. ഇതു വിമാനത്താവള പദ്ധതിയെ വര്‍ഷങ്ങളോളും പിന്നോട്ട് അടിക്കും.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ